ഡൽഹി:സെന്‍ട്രല്‍ ഡൽഹിയിലെ ബാബര്‍ റോഡിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. ബാബര്‍ റോഡ് സൈന്‍ ബോര്‍ഡില്‍ അയോധ്യ മാര്‍ഗ് എന്നെഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ ചിത്രങ്ങള്‍ ഹിന്ദുമഹാസഭാ നേതാവ് വിഷ്ണു ഗുപ്ത എക്‌സിലൂടെ പുറത്തുവിടുകയായിരുന്നു.

കാവി നിറത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ സ്റ്റിക്കറാണ് ബോര്‍ഡില്‍ പതിച്ചിരിക്കുന്നത്. പേരു മാറ്റണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നതാണെന്നും ഹിന്ദുമഹാസഭ നേതാവ് പറഞ്ഞു. ഇതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പിനും ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലിനും നിരന്തരം കത്തയച്ചു. സുപ്രീം കോടതി വിധി വന്നതോടെ ബാബറി പള്ളി അയാധ്യയിലല്ലാത്തപ്പോള്‍ പിന്നെ ഇത്തരമൊരു ബോര്‍ഡ് എന്തിനാണെന്ന വാദമാണ് ഹിന്ദുമഹാസഭ ഉയര്‍ത്തുന്നത്.
ബാബറി റോഡ് എന്ന ബോര്‍ഡ് കാണുമ്പോള്‍ ഇപ്പോഴും ബാബറിന്റെ കാലത്താണ് ജീവിക്കുന്നതെന്ന് തോന്നും അതിനാലാണ് പേരുമാറ്റം അനിവാര്യമെന്നാണ് വിഷ്ണു ഗുപത് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















