ദില്ലി: ഇഡി സ്വയം നിയമമാകരുതെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. ഛത്തീസ്ഗഡിലെ മദ്യ സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട് കേസിലാണ് കോടതി നീരീക്ഷണം. കേസിലെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ കോടതി നിർദ്ദേശം നൽകി. ചത്തീസ്ഗഡിലെ മദ്യകുംഭക്കോണ കേസിൽ നേരത്തെ ഇഡി അന്വേഷണം ഏറ്റെടുത്തിരുന്നു. മദ്യനയത്തിൽ വിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് രണ്ടായിരം കോടിയുടെ നഷ്ടമുണ്ടാക്കി എന്നാണ് ഇഡി കേസ്.
also read.. കെ മുരളീധരൻ പറഞ്ഞ കാര്യം അദ്ദേഹത്തോട് ചോദിക്കണം, കോൺഗ്രസിൽ പ്രശ്നങ്ങളില്ല: കെ സുധാകരൻ
തിങ്കളാഴ്ച കേസിലെ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെ താല്‍ക്കാലിക സംരക്ഷണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ജൂലൈ പതിനെട്ടിന് സുപ്രീ കോടതി തടഞ്ഞിരുന്നു. എന്നാൽ കുംഭകോണവുമായി ബന്ധപ്പെട്ട് യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവരെയും പ്രതികളാക്കണം എന്ന് നിർദ്ദേശം സുപ്രീംകോടതി വിധിക്കു ശേഷം ഇഡി നല്‍കുകയായിരുന്നു. ഛത്തീസ്ഗഡിലെ മദ്യ സിൻഡിക്കേറ്റ് വ്യാജ ഹോളോഗ്രാം നോയിഡയിൽ നിർമ്മിച്ചു എന്ന കേസാണ് യുപി പൊലീസ് രജിസ്റ്റർ ചെയ്തത്.
ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടും വളഞ്ഞവഴിയിലൂടെ അറസ്റ്റു ചെയ്യാനാണ് ഇഡി യുപി പൊലീസിന് കത്തു നല്കിയതെന്ന് ഹർജിക്കാർ വാദിച്ചു. ഇഡിയുടെ നീക്കത്തിൽ സംശയം പ്രകടിപ്പിച്ചാണ് ജസ്റ്റിസ് എസ് കെ കൗൾ നേതൃത്വം നല്‍കുന്ന ബഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചത്. കോടതിയെ മറികടക്കാനുള്ള നീക്കം ഇഡി നടത്തിയോ എന്ന് സംശയിക്കണമെന്നും ബഞ്ച് നിരീക്ഷിച്ചു.
സ്വയം നിയമ സംവിധാനമാകേണ്ട എന്ന മുന്നറിയിപ്പും ഇഡിക്ക് കോടതി നല്കി. ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഉന്നമിട്ട് ഇഡി നീക്കമാണിതെന്ന് കേസിൽ കക്ഷി ചേർന്ന ചത്തീസ്ഗഡ് സർക്കാരും വാദിച്ചു. കേസിലെ എല്ലാ തുടർനടപടികളും തല്ക്കാലം നിറുത്തി വയ്ക്കാനാണ് ഇഡിക്കും യുപി പൊലീസിനും കോടതി നിർദ്ദേശം നല്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം