മധ്യപ്രദേശും ഛത്തീസ്ഗഡും പോളിംഗ് ബൂത്തിൽ

google news
Bs

chungath new advt

മധ്യ പ്രദേശും ഛത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ അവശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.252 വനിതകളടക്കം 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

    

ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പടാനില്‍ നിന്ന് ജനവിധി തേടും.

    

Read also:സ്വര്‍ണവില ഇന്ന് ഉയര്‍ന്നു

   

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബുധ്‌നി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. രണ്ടിടത്തും രാവിലെ 7 മണി മുതല്‍ വോട്ടിംഗ് ആരംഭിച്ചു. അയോധ്യ രാമക്ഷേത്രം,ജാതി സെന്‍സസ്, മഹാദേവ് ബെറ്റിംഗ് ആപ്പ് കേസ്, ജനക്ഷേമ പദ്ധതികള്‍ എന്നിവയായിരുന്നു ഇരു സംസ്ഥാനങ്ങളിലേയും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

  

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു