ഇംഫാൽ:മണിപ്പൂർ സംഭവം തീർച്ചയായും വളരെ ഗൗരവമുള്ളതാണ്. മണിപ്പൂരിൽ നടന്നത് രാജ്യത്തെ മുഴുവൻ നാണക്കേടാക്കിയ സംഭവമായി മാറിയിരിക്കുകയാണ്. അവിടെ നടക്കുന്ന ബലാല്‍സംഗക്കൊലകളില്‍ അന്വേഷണവും അറസ്റ്റുമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് കുക്കി യുവതികളെ മേയ് അഞ്ചിന് കൊലപ്പെടുത്തിയെന്നും ഇതില്‍ 16ന് കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അതേസമയം, കുക്കി യുവതികളെ നഗ്നരായി നടത്തി ലൈംഗികാതിക്രമം നടത്തിയതില്‍ നാല് പ്രതികള്‍ അറസ്റ്റിലായി.
പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുൻപ് ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നിൽ രാഷ്ട്രീമുണ്ടെന്ന് സംശയിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബലാല്‍സംഗക്കേസുകള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മണിപ്പുർ വിഷയത്തിൽ ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷ ഐക്യ മുന്നണിയായ ഇന്ത്യ തീരുമാനമെടുത്തു. തിങ്കളാഴ്ച പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എംപിമാർ പ്രതിഷേധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം