ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാൾ കൊല്ലപ്പെട്ടു. ബോംബേറിൽ പരിക്കേറ്റാണ് മരണം. മരിച്ചയാൾ ഏത് വിഭാഗക്കാരനാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ചുരാചന്ദ്പൂരിൽ ഇന്നുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മണിപ്പൂരിൽ സ്ഥിതിഗതികൾ അസ്ഥിരമായി തുടരുകയാണ്. നേരത്തെ ജൂലൈ 25 ന് കാംഗ്‌പോപി ജില്ലയിൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾക്ക് ഒരു സംഘം അക്രമികൾ തീയിട്ടിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ദിമാപൂരിൽ നിന്ന് ബസുകൾ വരുമ്പോൾ സപോർമേനയിലാണ് സംഭവം. മണിപ്പൂർ രജിസ്ട്രേഷൻ നമ്പറുള്ള ബസുകൾ സപോർമേനയിൽ നാട്ടുകാർ തടഞ്ഞതാണ് മറ്റ് സമുദായത്തിൽപ്പെട്ട ആരെങ്കിലും വാഹനത്തിലുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മണിപ്പൂർ കലാപത്തില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ബിഹാർ ബിജെപി വക്താവ് രാജിവച്ചു. മണിപ്പൂര്‍ കലാപം രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്ന് കുറ്റപ്പെടുത്തിയാണ് വക്താവ് വിനോദ് ശർമ രാജിവച്ചത്. പ്രധാനമന്ത്രി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങിനെ പുറത്താക്കാനുള്ള ധൈര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതോണോയെന്നും രാജി നല്‍കിയശേഷം അദ്ദേഹം പറഞ്ഞു.
അതിനിടെ മണിപ്പൂരിനെ ചൊല്ലി തുടർച്ചയായ ആറാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷം പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഭരണപക്ഷത്തെ തടഞ്ഞാല്‍ പ്രതിപക്ഷത്ത് നിന്ന് ഒരാളെ പോലും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് കുപിതനായ മന്ത്രി പിയൂഷ് ഗോയല്‍ തിരിച്ചടിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം