ജയ്പൂർ: അമ്പരപ്പിക്കുന്ന പുതിയ വാഗ്ദാനവുമായി നിതിൻ ഗഡ്കരി. സർക്കാർ വിഭാവനം ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ പെട്രോൾ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എഥനോളും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ വ്യാപകമാകുമെന്ന് മന്ത്രി പറയുന്നു.
Read More: ഷാജൻ സ്കറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകൻറെ വീട്ടിൽ റെയിഡ്
‘കർഷകർ ഉൽപ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ നിരത്തുകളിലെത്തും. ഈ കാറുകൾ 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും പ്രവർത്തിക്കും. ഇത് യാഥാർഥ്യമാകുന്നതോടെ പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയും. പരിസ്ഥിതി സൗഹാർദപരമായ ഈ മുന്നേറ്റം ഇറക്കുമതിയിൽ വൻ കുറവുണ്ടാക്കുന്നതോടൊപ്പം കർഷകരുടെ വരുമാനം വർധിപ്പിക്കും. കർഷകർ അന്നദാതാവ് മാത്രമല്ല, ഊർജ്ജദാതാവ് കൂടിയാണ് എന്നാണ് സർക്കാറിന്റെ നയം. 16 ലക്ഷം കോടിയുടേതാണ് ഇപ്പോഴത്തെ ഇറക്കുമതി. ഈ തുക കർഷകരുടെ വീടുകളിലെത്തും’ -ഗഡ്കരി പറഞ്ഞു.
#WATCH | Pratapgarh, Rajasthan | Union Minister Nitin Gadkari says, “Our government is of the mindset that the farmers become not only ‘annadata’ but also ‘urjadata’…All the vehicles will now run on ethanol produced by farmers. If an average of 60% ethanol and 40% electricity… pic.twitter.com/RGBP7do5Ka
— ANI (@ANI) July 5, 2023
പൂർണമായും എഥനോളിൽ ഓടുന്ന വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് മന്ത്രി ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാർ ആഗസ്റ്റിൽ നിരത്തിലിറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പൂർണമായും എഥനോളിൽ ഓടാനും ശേഷിയുള്ള വാഹനം ഓട്ടത്തിനിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം