മാനനഷ്ട കേസിൽ ഒളിവിലായ മറുനാടന്‍ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പത്രപ്രവർത്തകന്റെ വീട്ടിൽ പോലീസ് റെയിഡ് നടത്തി. മംഗളം പത്രത്തിൽ റിപോർട്ടറായ ജി വിശാഖന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും കൂടിയായ വിശാഖിൻറെ മൊബൈല്‍ ഫോണ്‍ അടക്കം പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് വിശാഖന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തിയത്.
Read More: നെടുമങ്ങാട് നാശം വിതച്ച് കാട്ടാനക്കൂട്ടം
എന്നാല്‍, ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തി. വാര്‍ത്തയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് നടത്തുന്ന ഇത്തരം കിരാത നടപടികളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലുമായി ബന്ധപ്പെട്ട മാനനഷ്ട കേസില്‍ റെയ്ഡും നടപടികളും മറ്റുമായി മാധ്യമ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകമാനം പീഡനങ്ങള്‍ക്കു വിധേയമായി വരികയാണ്. വാര്‍ത്ത എഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ പോലീസ് കാട്ടുന്ന ആവേശത്തിനു പിന്നില്‍ ഭരണകൂട ഭീകരതയാണ് പ്രകടമാകുന്നതെന്ന് യൂനിയന്‍ ജില്ലാ പ്രസിഡന്റ് സജിത് പരമേശ്വരനും സെക്രട്ടറി എ ബിജുവും അഭിപ്രായം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം