ചണ്ഡീഗഡ്∙ ഹരിയാനയിൽ നായബ് സിങ് സെയ്‌നി മുഖ്യമന്ത്രിയാകും. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമാണ് സെയ്‌നി. ബിജെപി– ജെജെപി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയിൽ 46 എംഎൽഎമാരാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
41 എംഎൽഎമാരുള്ള ബിജെപി, പത്ത് എംഎൽഎമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചിരുന്നത്. ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ജെജെപി സഖ്യത്തിൽനിന്നു പിന്മാറിയതോടെ സർക്കാർ വീഴുമെന്ന് ഉറപ്പായതോടെയാണ് ഖട്ടർ രാജിസമർപ്പിച്ചത്. ഏഴു സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് സൂചന.
അതേസമയം, ജെജെപിയിലെ പത്ത് എംഎൽഎമാരിൽ അഞ്ച് പേർ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുണ്ട്. ജോഗി റാം സിഹാഗ്, രാം കുമാർ ഗൗതം, ഈശ്വർ സിങ്, രാംനിവാസ്, ദേവീന്ദർ ബബ്ലി എന്നിവരാണ് ജെജെപിയിൽനിന്ന് ബിജെപിയിലേക്ക് ചേരുമെന്ന് അറിയുന്നത്.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്
മനോഹർ ലാൽ ഖട്ടർ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നയാബ് സയ്‌നിയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയാകുകയും ഖട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ കര്‍ണാൽ മണ്ഡലത്തില്‍നിന്നും ജനവിധി തേടുമെന്നും അഭ്യൂഹമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് ബിജെപി-ജെജെപി സഖ്യം പിളർന്നത്.
2019ലെ ഹരിയാനയിലെ പത്തും ലോക്സഭാ സീറ്റിലും ബിജെപിയാണ് വിജയിച്ചത്. എന്നാൽ ഇത്തവണ ജെജെപി രണ്ടു സീറ്റ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. രാജ്യത്താകെ 370 സീറ്റ് ലക്ഷ്യമിടുന്ന ബിജെപി, സിറ്റിങ് സീറ്റുകൾ വിട്ടുതരില്ലെന്ന് വ്യക്തമാക്കി. അതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെജെപി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ മത്സരിച്ച ജെജെപി, 4.9 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ