ഒളിവിലായിരുന്ന ഐ​എ​സ് സൂ​ത്ര​ധാ​ര​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

google news
nia
 

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ് ഭീ​ക​ര​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന അ​റ​ഫാ​ത്ത് അ​ലി​യെ കെ​നി​യ​യി​ലെ ന​യ്‌​റോ​ബി​യി​ൽ നി​ന്നെ​ത്തി​യ​പ്പോ​ൾ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സിയാണ് (എ​ൻ​ഐ​എ) ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഇ​യാ​ൾ, ശി​വ​മോ​ഗ ഐ​എ​സ് കേ​സി​ലെ പ്ര​തി​യാ​ണ്. യു​വാ​ക്ക​ളെ ഐ​എ​സ് ഗ്രൂ​പ്പി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​നി​യാ​ണ് അ​റ​ഫാ​ത്ത് അ​ലി.

Chungath new ad 3

2020 മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ വി​ദേ​ശ​ത്തു​നി​ന്ന് ഇ​ന്ത്യ വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്ന് എ​ൻ​ഐ​എ പ​റ​ഞ്ഞു.
 

ശിവമോഗ ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതികളുമായി അറാഫത്ത് സജീവമായി ബന്ധപ്പെട്ടിരുന്നതായി എൻഐഎ പറഞ്ഞു. ഗൂഢാലോചന ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. മംഗളൂരുവിൽ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഫോടം നടത്താൻ കൊണ്ടുപോയ ഐഇഡി ഓട്ടോറിക്ഷയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം