ഇന്ത്യ സന്ദർശനം നടത്തി സൗദി കിരീടാവകാശി; ഈ സന്ദർശനം ഇന്ത്യ-സൗദി സാമ്പത്തിക രംഗത്തെ പുതിയ മുന്നേറ്റങ്ങളുടെ ഊർജ്ജമാകും: എം.എ യൂസഫലി

google news
MA Yousafali

ദില്ലി: ഇന്ത്യ സന്ദർശനം നടത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഈ സന്ദർശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃ‍ഢമാക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു. ചരിത്രപരമായ ബന്ധമാണ് സൗദിയും ഇന്ത്യയും തമ്മിലുള്ളത്.

ആയിരകണക്കിന് വർഷങ്ങളായുള്ള ശക്തമായ ബന്ധമാണത്. വ്യാപാരരംഗത്തും ഈ സൗഹൃദം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരനയങ്ങൾ കൂടുതൽ ലളിതമാക്കുകയും കൂടുതൽ ഉദാവത്കരണത്തിന് വഴിതുറക്കുകയും ചെയ്തു.

വിദേശ, എൻആർഐ നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണങ്ങൾ‌ കൂടുതൽ ലളിതമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, വിസ ചട്ടങ്ങളിലും നിക്ഷേപങ്ങളിലും കൂടുതൽ ഇളവുകൾ കൊണ്ടുവന്നത് സൗദിയിലും വലിയ മുന്നേറ്റത്തിന് കാരണമായി. ഹിസ് ഹൈനസ് മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനം ഇന്ത്യ-സൗദി സാമ്പത്തിക രംഗത്തെ പുതിയ മുന്നേറ്റങ്ങളുടെ ഊർജ്ജമാകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ദില്ലിയിൽ പറഞ്ഞു.

also read.. യുക്മ റീജിയാണൽ ദേശീയ കലമേള നിയമാവലി പ്രസിദ്ധീകരിച്ചു

അതേസമയം രാഷ്ട്രപതി ഭവനിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരന് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നിൽ വെച്ച് സൗദി കിരീടാവകാശിയുമായി യൂസഫലി കൂടിക്കാഴ്ച്ച നടത്തിയതിന്‍റെ ദൃശ്യങ്ങൾ വൈറലായി.

chungath 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം