ന്യൂഡൽഹി: മലയാളി ദൃശ്യമാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ചു കൊന്ന കേസിൽ അഡീഷനൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. ജോലി കഴിഞ്ഞ് പുലർച്ചെ മൂന്നരയോടെ കാറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. കവർച്ചാ ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തിയത്.
2008 സെപ്റ്റംബർ 30. ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥ്. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
ഒരച്ഛനും അമ്മയും 15 വർഷമായി സ്വന്തം മകളുടെ നീതിക്കായി കാത്തിരിക്കുകയാണ്. മകളെ കൊന്നവർക്ക് ശിക്ഷ ഉറപ്പാക്കാനായി പോരാടിയവർ കോടതിയുടെ വിധിയിൽ പ്രതീക്ഷ വയ്ക്കുകയാണ്. വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസിൽ കോടതി ഇന്നാണ് വിധി പറയുക. വിശ്വനാഥനും ഭാര്യ മാധവിയ്ക്കും പറയാനേറെയുണ്ട്. അവളായിരുന്നു ഈ വീടിന്റെ ജീവൻ. അവൾ പോയ ശേഷം ഞങ്ങളുടെ ജീവിതത്തിനും ജീവനറ്റുവെന്ന് മാതാപിതാക്കൾ.
മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ്; ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്
പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബെൽജിത് മാലിക്, അജയ്കുമാർ, അജയ് സേഥി എന്നിവരെ 2009 മാർച്ചിൽ പൊലീസ് പിടികൂടി. സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കാൻ വൈകിയതും പ്രോസിക്യൂഷൻ സാക്ഷികൾ ഹാജരാകാത്തതും മൂലമാണ് കേസിന്റെ വിചാരണ ഇത്രത്തോളം നീണ്ടുപോയത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം