കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക തയാറാക്കാൻ യുപിഎസ്‌സി യോഗം ഡൽഹിയിൽ ചേരും. ചീഫ് സെക്രട്ടറി വി.പി ജോയി ഉൾപ്പെടെ അംഗമായ സമിതിയാണ് യോഗം ചേരുന്നത്. പോലീസ് മേധാവി സ്ഥാനത്തേക്ക് യോഗ്യരായ 8 പേരുടെ പട്ടിക 2 മാസം മുൻപു സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയിരുന്നു.യുപിഎസ്‌സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധി, കേരളത്തിനു പുറത്തുള്ള മുതിർന്ന ഡിജിപി, സംസ്ഥാന ചീഫ് സെക്രട്ടറി, നിലവിലെ ഡിജിപി എന്നിവരാണു യു.പി.എസ്.സി സമിതി അംഗങ്ങൾ.
read also : 2024 ലും മോദി തുടരും : ബ്രിജ് ഭൂഷൺ
സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയ പട്ടികയിൽ നിന്ന് സർവീസ് റെക്കോർഡും സീനിയോറിറ്റിയും പരിഗണിച്ച് അർഹമായ 3 പേരുകൾ യുപിഎസ് സി കേരള സർക്കാരിനു കൈമാറും. ആ മൂന്ന് പേരിൽ നിന്ന് ആരെ വേണമെങ്കിലും സംസ്ഥാനത്തിനു നിയമിക്കാം. ഇപ്പോഴത്തെ മേധാവി അനിൽകാന്ത് ഈ മാസം 30നാണു വിരമിക്കുന്നത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരായ നിധിൻ അഗർവാൾ, ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറകടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ. ചന്ദ്രശേഖർ, സംസ്ഥാനത്തെ 5 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജയിൽ ഡിജിപി കെ.പദ്മകുമാർ, അഗ്നിരക്ഷാ സേനാ മേധാവി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്, തീര സുരക്ഷാസേന എഡിജിപി സഞ്ജീവ് കുമാർ പട്ജോഷി, ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ, ബവ്കോ എംഡി എഡിജിപി യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണു സംസ്ഥാനം നൽകിയത്. ഇതിൽ നിധിൻ അഗവർവാളിനെ ബിഎസ്എഫ് ഡയറക്ടർ ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചിട്ടുണ്ട്.
കെ.പദ്മകുമാർ, ഷെയ്ഖ് ദർവേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നീ 3 പേരുകൾ ഉൾപ്പെട്ട ചുരുക്കപ്പട്ടിക കേരളത്തിനു നൽകുന്നതിനാണ് സാധ്യത . അതിൽ നിന്ന് സർക്കാർ കണ്ടെത്തുന്ന പുതിയ പൊലീസ് മേധാവിക്കു കുറഞ്ഞതു 2 വർഷമോ അല്ലെങ്കിൽ വിരമിക്കുന്നതു വരെയോ സ്ഥാനത്ത് തുടരാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം