ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രിമാരായ അരുൺ സാവോയ് വിജയ് ശർമ്മ (Vijay Sharma) എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദിവസങ്ങൾ നീണ്ടുനിന്ന് സസ്‌പെൻസിന് വിരാമമിട്ടുകൊണ്ട് ഞായറാഴ്ച്ചയാണ് ബിജെപിയുടെ പ്രമുഖ ഗോത്രമുഖമായ വിഷ്ണു ദേവ് സായിയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മറികടന്ന് മികച്ച വിജയം നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്.
1990 മുതൽ ബിജെപിയുടെ പ്രമുഖ ഗോത്രവർഗ നേതാവായിരുന്ന വിഷ്ണു ദേവ് സായ് ഛത്തീസ്ഗഢ് ബിജെപി അധ്യക്ഷൻ ഉൾപ്പെടെ പാർട്ടിയിൽ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു വിഷ്ണു ദേവ് സായ്. സംസ്ഥാനത്തെ ആദിവാസി ആധിപത്യ മേഖലകളിൽ ബിജെപിയുടെ ശക്തമായ പ്രകടനത്തെ തുടർന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ നിയമിക്കാൻ തീരുമാനിച്ചത്.
READ ALSO…നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
കുങ്കുരി അസംബ്ലി സീറ്റിൽ 87,604 വോട്ടുകൾക്കാണ് വിഷ്ണു ദേവ് സായി വിജയിച്ചത്. ഗോത്രവർഗ പ്രതിനിധിയും ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും കൂടിയാണ് വിഷ്ണു ദേവ് സായി. 2020 മുതൽ 2022 വരെ ബിജെപി ഛത്തീസ്ഗഢ് അധ്യക്ഷനായിരുന്നു. 90 അംഗ സംസ്ഥാന അസംബ്ലിയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ, ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്നാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. റായ്പൂരിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ബിജെപി സർവകക്ഷി യോഗത്തിന് ശേഷമാണ് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു