×

നിങ്ങളുടെ ഹിന്ദുത്വം വീട്ടിലെ അടുപ്പ് കത്തിക്കും. പക്ഷേ, ബിജെപിയുടെ ഹിന്ദുത്വം വീട് കത്തിക്കും; ഉദ്ധവ് താക്കറെ

google news
udhav thakkare

മുസ്ലിം സമുദായം തങ്ങളുടെ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ‘നിങ്ങളുടെ ഹിന്ദുത്വം വീട്ടിലെ അടുപ്പ് കത്തിക്കും. പക്ഷേ, ബിജെപിയുടെ ഹിന്ദുത്വം വീട് കത്തിക്കും’ എന്ന് മുസ്ലിങ്ങൾ തന്നോട് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

മുസ്ലിം സമുദായം തങ്ങൾക്കൊപ്പമാണെന്ന് താക്കറെ പറഞ്ഞു. “ഞാൻ അവരോട് ചോദിച്ചു, ‘നിങ്ങൾക്കറിയില്ലേ ഞാൻ ശിവസേന പാർട്ടി തലവനാണെന്നും ഹിന്ദു ഹൃദയ് സാമ്രാട്ടിൻ്റെ മകനാണെന്നും? ഞാനൊരു ദൃഢ ഹിന്ദുവാണ്. പിന്നെ എന്തുകൊണ്ട് നിങ്ങൾ എനിക്കൊപ്പം വരുന്നു?’ അപ്പോൾ അവർ പറഞ്ഞു,

READ MORE....

‘നിങ്ങളുടെയും ബിജെപിയുടെയും ഹിന്ദുത്വ തമ്മിലുള്ള വ്യത്യാസം മനസിലായി. നിങ്ങളുടെ ഹിന്ദുത്വം വീട്ടിലെ അടുപ്പ് കത്തിക്കും, ബിജെപിയുടെ ഹിന്ദുത്വം വീട് കത്തിക്കും’ എന്ന്. രാമൻ ഞങ്ങളെ ഹൃദയത്തിലുണ്ട്. ഞങ്ങൾ ദേശസ്നേഹികളായ ഹിന്ദുക്കളാണ്.”- താക്കറെയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക