മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കൊലയാളി ആനയെ മയക്കുവെടി വെക്കാനുള്ളഴ ദൗത്യം തുടരുമെന്ന് വനംവകുപ്പ്. മയക്കുവെടിവെക്കാനുള്ള നടപടി നാളെ പുലർച്ചെ പുനരാരംഭിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ വ്യക്തമാക്കുന്നത്.
അതേസമയം രാത്രിയിലും ആനയെ നിരീക്ഷിക്കും. ഇതിന് 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിൽ വനം വകുപ്പിന്റെ 13 സംഘവും പൊലീസിൻ്റെ അഞ്ച് സംഘവും പട്രോളിംഗും നടത്തും. നൈറ്റ് വിഷൻ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചാവും നിരീക്ഷണം എന്ന് അധികൃതർ അറിയിച്ചു. ജിപിഎസ് ആൻ്റിന റിസീവ സിഗ്നൽ തുടർച്ചയായി നിരീക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.
വനം വകുപ്പിന്റെ ഒരു ടീമിൽ 6 മുതൽ 8 വരെ അംഗങ്ങൾ ഉണ്ടായിരിക്കും. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവർ പട്രോളിംഗിന് നേതൃത്വം നൽകും. ഇവ കൂടാതെ നാളെ നിലമ്പൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ RRTകൾ സ്ഥലത്ത് എത്തും. ജനവാസ മേഖലകളിൽ ഈ ടീമിൻ്റെ മുഴുവൻ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ താഴെ:
ശ്രീ. സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കുറിച്ചാട് – 9747012131
ശ്രീ. രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ – 854760 2504
ശ്രീ. സുനിൽകുമാർ, റെയ്ഞ്ച് ഫോറസ്റ്റ്, തോൽപ്പെട്ടി – 9447297891
ശ്രീ രതീഷ്, SFO – 9744860073
വൈകിട്ട് ആറുമണിയോടെ ഇന്നത്തെ തിരച്ചിൽ ദൗത്യസംഘം അവസാനിപ്പിച്ചിരുന്നു. പിന്നാലെ നാട്ടുകാരുടെ പ്രതിഷേധവുമായി രംഗത്തെത്തി. ദൗത്യ സംഘത്തെ നാട്ടുകാർ വനാതിർത്തിയിൽ തടഞ്ഞു. രാത്രി ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പുലർച്ചെ പുനരാരംഭിക്കുമെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉറപ്പ്. പിന്നാലെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Read more….
- അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
- ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
- തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി