തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ട മിൽമാ ബില്ലും രാഷ്ട്രപതി ദ്രൗപതി മുർമു തടഞ്ഞു. മില്‍മയുടെ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്ലാണ് രാഷ്ട്രപതി ഭവൻ തള്ളിയത്.
ഗവർണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്ന ബില്ലടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു തടഞ്ഞുവെച്ചിരുന്നു. ഇപ്പോൾക്ഷീര സംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കാത്തത് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ഗവര്‍ണര്‍ ഒപ്പിടാതെ ഏഴു ബില്ലുകളാണ് രാഷ്ട്രപതിയ്ക്ക് അയച്ചത്.
ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ 7 ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി മറി. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബില്‍ അധികാരം നല്‍കിയിരുന്നു. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ കണക്കുകൂട്ടലിന് തിരിച്ചടി നേരിട്ടിരിക്കുകണിപ്പോൾ.
ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ ( ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയുന്ന ബിൽ) അടങ്ങുന്ന ബിൽ 2022, സര്‍വകലാശാല നിയമ ഭേദഗതി ബിൽ 2022, സര്‍വകലാശാല ഭേദഗതി ബിൽ 2021 എന്നിവയാണ് രാഷ്ട്രപതി ഭവൻ നേരത്തെ തടഞ്ഞുവച്ചത് അതേസമയം, എന്നാല്‍ നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ലോക്പാല്‍ ബില്ലിന് സമാനം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചത്.
ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടിരുന്നത്.
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നിലപാടിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ലോകായുക്ത ബില്ലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2023 നവംബറില്‍ രാഷ്ട്രപതിക്ക് അയച്ചത്. ഗവർണർ പിടിച്ചുവച്ച 8 ബില്ലുകളിൽ പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചശേഷം ശേഷിക്കുന്നവരാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.