ഗര്‍ഭാശയമുഖ അര്‍ബുദ രോഗിയായ 58കാരിയെ രക്ഷപ്പെടുത്തി കോഴിക്കോട് അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

google news
GH

 കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ 58കാരിയുടെ ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍  കാന്‍സര്‍ എന്നറിയപ്പെടുന്ന കാര്‍സിനോമ ഓഫ് സെര്‍വിക്‌സ്) കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എഒഐ) വിജയകരമായി ചികില്‍സിച്ച് ഭേദമാക്കിയിരിക്കുന്നു. ഗര്‍ഭാശയത്തെയും യോനിയെയും ബന്ധിപ്പിക്കുന്ന അവയവമായ സെര്‍വിക്‌സിലെ കോശങ്ങളിലുണ്ടാകുന്ന കാന്‍സറാണിത്. കേസ് നിര്‍ണായകമായിരുന്നതിനാല്‍  ഉടന്‍ തന്നെ മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്ത് ചര്‍ച്ചയിലൂടെ ചികിസയ്ക്ക് രൂപം നല്‍കി.
രണ്ടുമാസമായി ബ്ലീഡിങ് അനുഭവിക്കുന്ന വയനാട്ടില്‍  നിന്നുള്ള രശ്മിയെ (ശരിയായ പേരല്ല) എഒഐയിലെ റേഡിയേഷന്‍ ഓങ്കോളജി എംഡി ഡോ.കെ.എസ്.ധന്യയ്ക്കു റഫര്‍ ചെയ്യുകയായിരുന്നു. വിശദമായ പരിശോധനയിലാണ് രോഗം സെര്‍വിക്‌സ് കാര്‍സിനോമയാണെന്ന് കണ്ടെത്തിയത്.

chungath 1
 

രോഗിയെ ആദ്യം സമ്പൂര്‍ണ പെല്‍വിക്ക് ബീം റേഡിയോതെറാപ്പിക്കും അതോടൊപ്പം അഞ്ച് സൈക്കിള്‍ കീമോതെറാപ്പിക്കും വിധേയമാക്കിയെന്ന് ചികില്‍സയെ കുറിച്ച് ഡോ.കെ.എസ്. ധന്യ വിശദമാക്കി. തുടര്‍ന്ന് ഇന്‍ട്രാകാവിറ്ററി ബ്രാക്കിതെറാപ്പിയുടെ മൂന്ന് സൈക്കിളുകള്‍ നടന്നു. അവര്‍ പൂര്‍ണമായ ക്ലിനിക്കല്‍, റേഡിയോളജിക്കല്‍  ചികില്‍സയോട് പ്രതികരിച്ചു. മൂന്നു വര്‍ഷത്തേക്ക് പതിവ് ഫോളോ-അപ്പ് തുടര്‍ന്നു. ഗര്‍ഭാശയമുഖ അര്‍ബുദം സ്ത്രീകളില്‍  പൊതുവായി ഉണ്ടാകാറുള്ളതാണ്. നേരത്തെ കണ്ടെത്തിയാല്‍  ചികില്‍സിച്ച് ഭേദമാക്കാം. നിരന്തരമായ സ്‌ക്രീനിങ്ങാണ് കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം, പ്രത്യേകിച്ച് 35 വയസ് കഴിഞ്ഞവര്‍ക്ക്. രോഗികളുടെ ക്ഷേമത്തിനായി സമഗ്രവും കൃത്യതയുമാര്‍ന്ന കാന്‍സര്‍ പരിചരണ സമീപനം ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ, കേന്ദ്രീകൃത റേഡിയേഷന്‍ ചികിത്സാ ആസൂത്രണം, അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ചികിത്സാ പ്രോട്ടോക്കോളുകള്‍ എന്നിവയും എഒഐയെ പിന്തുണയ്ക്കുന്നുവെന്നും എഒഐ റേഡിയേഷന്‍ ഓങ്കോളജി എംഡി ഡോ.കെ.എസ്.ധന്യ പറഞ്ഞു.
 

രോഗ നിര്‍ണയ സമയത്ത് രോഗി വളരെ ഉത്കണ്ഠാകുലയായിരുന്നതിനാല്‍  മനസിനും ശരീരത്തിനും ചികില്‍സ ആവശ്യമായിരുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കി, എന്നാല്‍  പിന്നീട് അവര്‍ അത് നല്ല മനോഭാവത്തോടെ സ്വീകരിച്ചു. ചികില്‍സയ്ക്കു ശേഷം ആത്മവിശ്വാസം തിരികെ ലഭിച്ച അവര്‍ കൃഷിയിലേര്‍പ്പെടുകയും പുതിയ കൃഷി രീതികള്‍ അവതരിപ്പിച്ച് വിവിധ സംഘടനകളുടെ നിരവധി ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തു. കാന്‍സറിനെതിരെ പോരാടുന്നവര്‍ക്ക് പ്രചോദനത്തിന്റെ നല്ലൊരു ഉദാഹരണമാണിത്. ഗര്‍ഭാശയമുഖ അര്‍ബുദ രോഗിയില്‍  നിന്നും സമ്പൂര്‍ണ കൃഷിക്കാരിയിലേക്കുള്ള രശ്മിയുടെ വിജയ യാത്ര അവനവനില്‍  കുടിക്കൊള്ളുന്ന ശക്തിയെ സാക്ഷ്യപ്പെടുത്തുന്നുവെന്നും വെല്ലുവിളികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ഓര്‍മപ്പെടുത്തുകയാണ് അവരുടെ കഥ. ശരിയായ മെഡിക്കല്‍  വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും പൊസിറ്റീവ് മനോഭാവവും ഉണ്ടെങ്കില്‍  എന്തിനെയും നമുക്ക് തരണം ചെയ്യാം. അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍  അത്യാധുനിക സാങ്കേതിക വിദ്യയും വിദഗ്ധ ശുശ്രൂഷയുമുണ്ട്, സമഗ്രമായ ചികില്‍സാ രീതികളിലൂടെ രോഗിയെ ശാക്തീകരിച്ച് കാന്‍സറിനെതിരെ പൊരുതാന്‍ കരുത്തു നല്‍കുന്നു. രശ്മിയുടെ മാറ്റം രോഗീ കേന്ദ്രീകൃത ശുശ്രൂഷയിലൂടെ പകര്‍ന്ന കരുത്തിന്റെ ഫലമാണ്, വിജയകരമായ ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലൂടെ തങ്ങളും ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും കോഴിക്കോട് അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സോണല്‍  ഡയറക്ടര്‍ കൃഷ്ണ ദാസ് പറഞ്ഞു.
 

READ ALSO.....ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാമാഷാ പുരസ്‌കാരം

കോഴിക്കോട്ടെ ഏറ്റവും മികച്ച കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ എഒഐ ഓങ്കോളജി സേവനങ്ങള്‍ ആരംഭിച്ചത് ബേബി മെമ്മോറിയ  ആശുപത്രിയിലാണ്. ലിംഗഭേദമന്യേ ഏതു പ്രായക്കാര്‍ക്കും റേഡിയേഷന്‍, മെഡിക്കല്‍ , ന്യൂക്ലിയര്‍ മെഡിസിന്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ രോഗനിര്‍ണയവും കാന്‍സര്‍ ചികിത്സകളും നല്‍കുന്നതിലൂടെ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഈ കാന്‍സര്‍ ആശുപത്രിയുടെ ലക്ഷ്യം. മറ്റ് യൂണിറ്റുകളില്‍  നിന്നും വ്യത്യസ്തമായി ബേബി മെമ്മോറിയല്‍  ആശുപത്രിയിലെ എഒഐ യൂണിറ്റില്‍  മികച്ച ന്യൂക്ലിയര്‍ മെഡിസിന്‍ കേന്ദ്രമുണ്ട്. പെറ്റ് സിടി, സ്‌പെക്റ്റ്-സിടി തുടങ്ങിയ ആധുനിക ഇമേജിങ് സാങ്കേതികവിദ്യകള്‍ ഇവിടെ ലഭ്യമാണ്. കോഴിക്കോടുള്ള ഈ കാന്‍സര്‍ സെന്ററിന് അത്യാധുനിക സാങ്കേതികവിദ്യകളുടെ പിന്തുണയുണ്ട്. കോഴിക്കോട്ടുള്ള ഏറ്റവും മികച്ച കാന്‍സര്‍ ട്രീറ്റ്‌മെന്റ് കേന്ദ്രമായ ഈ ആശുപത്രി സമാനകളില്ലാത്ത കാന്‍സര്‍ ചികില്‍സയും വിവിധങ്ങളായ കാന്‍സര്‍ രോഗികള്‍ക്ക് വ്യക്തിഗത ശുശ്രൂഷയും നല്‍കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം