തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിൽ കൃഷിയിടമുൾപ്പടെ ഉള്ള ഇടങ്ങളിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. വന്യജീവികളുടെ അക്രമം പതിവായതോടെ ആകെ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. മരച്ചീനി, റബ്ബർ, വാഴ ഉൾപ്പടെയുള്ള വിളകളാണ് ആനകൾ നശിപ്പിച്ചത്.
Read More: തൃശൂരിൽ നേരിയ ഭൂമികുലുക്കം
മീനാൻകൽ, പന്നിക്കുഴി, പുൽപ്പാറ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം ഉണ്ടായിരിക്കുന്നത്. വന്യജീവികളുടെ ശല്യം പതിവായ ഇവിടെ ആനകൾ ഇറങ്ങുന്നത് ആദ്യമായിട്ട് ആണെങ്കിലും കുട്ടികളുൾപ്പടെ പോയിവരുന്ന നടവഴി കൂടി ആയതുകൊണ്ട് ആശങ്കയിലാണ് പ്രദേശവാസികൾ. സമീപത്തുള്ള വനത്തിൽ നിന്ന് കാട്ടുജീവികൾ വരുന്നതിനെ തുടർന്ന് പരാതി കൊടുത്തിട്ട് ഫലം ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. സംരക്ഷണത്തിന് വേണ്ടി വെച്ച വേലി ആനകൾ തകർത്തതോടെ ദുരിതപൂർണമായിരിക്കുകയാണ് ഈ നാട്.
ആദിവാസി സമൂഹം ഉൾപ്പടെ താമസിച്ചു വരുന്ന ഇവിടെ കാട്ടുപോത്തും, പന്നിയുമുൾപ്പടെ മറ്റ് ജീവികളുടെ ശല്യം മുൻപേ ഉണ്ടായിരുന്നെങ്കിലും ആനകൾ ആദ്യമായിട്ടാണ് ഇവിടെ എന്നാണ് ജനങ്ങൾ പറയുന്നത്. ആനശല്യത്തോട് കൂടി കാട്ടുജീവികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കണമെന്ന് സർക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നാട്ടുകാർ. കുട്ടികൾ നടന്നു പോകുന്ന വഴിയിൽ ലൈറ്റ് സ്ഥാപിക്കാൻ ഉള്ള അപേക്ഷ കൊടുത്തിട്ട് കുറെ നാളായെങ്കിലും ഒരു നടപടി പോലും ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ വന്യമൃഗങ്ങളെ ഭയന്ന് ജീവിക്കുകയാണ് ഇവിടെയുള്ളവർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം