കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഓഡിയോ ക്ലിപ് എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍. യുഡിഎഫാണ് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത്. അവരാണ് മാപ്പുപറയേണ്ടത്.
മുന്‍ ഡിസിസി സെക്രട്ടറി വിജയകുമാറാണ് ചികില്‍സാവിവാദത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പോളിങ് ശതമാനം വിജയ പരാജയങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
read more പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; വി.ഡി. സതീശന് ഡിവൈഎഫ്ഐയുടെ വക്കീൽ നോട്ടീസ്
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 14.78 ശതമാനം വോട്ടര്‍മാര്‍ വോട്ടുരേഖപ്പെടുത്തി. പാമ്പാടിയിലും പുതുപ്പള്ളിയിലും അയര്‍ക്കുന്നത്തുമാണ് ഇതുവരെ ഏറ്റവുമധികം പേര്‍ വോട്ട് ചെയ്തത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണി വരെ തുടരും. യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം