തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇലക്ട്രിക് ബസ്സിലടക്കം നയപരമായ കാര്യങ്ങളിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് സ്ഥാനം ഒഴിയാൻ കാരണമെന്നാണ് സൂചന. വിദേശത്തായിരുന്ന ബിജു പ്രഭാകർ ജനുവരി 28ന് മടങ്ങിയെത്തിയശേഷം ഓഫിസിൽ എത്തുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. എം.ഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറി ചുമതലയും ഒഴിയുമെന്നാണ് ലഭിക്കുന്ന വിവരം.
Read also: കേന്ദ്ര സർക്കാർ കേരളത്തോട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു; ഇ.പി. ജയരാജൻ
ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നും സ്ഥാനമേറ്റയുടൻ മന്ത്രി ഗണേഷ്കുമാർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ നയപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടെ ഗണേഷ് കുമാര്‍ ഏകപക്ഷീയ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണവും പിന്നാലെ ഉയര്‍ന്നു. ഗണേഷ് കുമാര്‍ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ ബിജു പ്രഭാകര്‍ സ്ഥാനമൊഴിയുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
ഇതിനിടെയാണിപ്പോള്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇലക്ട്രിക് ബസ് സര്‍വിസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുംമുമ്പെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന പരാതിയും ഉയർന്നിരുന്നു. സ്ഥാനമൊഴിയുന്നത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിവരം. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ