പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

google news
palakkad bus accident

chungath new advt

പത്തനംതിട്ട∙ ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിലേയ്ക്ക് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ദർശനം കഴിഞ്ഞ് തിരികെ മടങ്ങവെ പുലർച്ചെ അഞ്ചരയോടെ ‌‌ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.

റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടാളുകളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു