സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മുഴുവൻ ആർ ടി ഓഫീസിലും ക്യാമറയുണ്ടെന്നും, ഏതെങ്കിലും ഏജന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് കയറി നിൽക്കുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ ഇടയ്ക്ക് മലപ്പുറത്ത് നിന്ന് ഒരു വീഡിയോ കണ്ടു. ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുള്ള ഫയൽ ഏജന്റ് എടുത്തുനോക്കുന്നത്.
ഇനി ഒരു ഏജന്റും കൗണ്ടറിന് ഉള്ളിൽ കയറാൻ പാടില്ല. അങ്ങനെ കയറിയാൽ ഉദ്യോഗസ്ഥന്റെ പണി തെറിക്കുമെന്നും ഗണേഷ് വിശദീകരിച്ചു. കെഎസ്ആർടിസിയുടെ മാത്രം മന്ത്രിയല്ല, സ്വകാര്യ ബസുകളുടെയും മന്ത്രിയാണ്കേരളത്തിൽ കൂടുതൽ സ്വകാര്യ ബസുകൾ വേണം. 2001 – 2002 കാലഘട്ടത്തിൽ 32,000 ഓളം സ്വകാര്യ ബസുകൾ ഉണ്ടായിരുന്നു. 2006ൽ ഇത് 40,000ത്തിന് അടുത്തെത്തി. എന്നാൽ ഇപ്പോൾ അത് 7,000 ബസുകൾ മാത്രമായി. ഇതിന് കാരണം സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലുള്ള മത്സര ഓട്ടമാണ്.
Read more….
- അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
- ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
- തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി
ഈ മത്സരം കാരണം ഇപ്പോൾ രണ്ടും ഇല്ലാതായി. കോട്ടയം – കുമിളി റോഡ് ഉപയോഗപ്പെടുത്തുന്നില്ല. സ്വകാര്യ ബസുകൾ ഓടട്ടെ. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം കൊണ്ടുവരാൻ ഒരു സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക