ഹരിപ്പാട് (ആലപ്പുഴ): കരുവാറ്റ ടി.ബി ജംങ്ഷന് സമീപം കാറിന് തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്.
ടി.ബി ജംങ്ഷന് സമീപം എത്തിയപ്പോൾ കാറിന്റെ ബോണറ്റ് ഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട ഉടനെ ഷരീഫ് വാഹനം വശത്തേക്ക് ഒതുക്കി നിർത്തിയശേഷം യാത്രക്കാരെ പുറത്തേക്ക് ഇറക്കി. ഇതിനുശേഷമാണ് തീ പടർന്നത്. ആർക്കും പരിക്കില്ല.
Read more :
- ടി.പി ചന്ദ്രശേഖരൻ വധകേസിൽ വിചാരണ കോടതിവിധിക്കെതിരായ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധിപറയും
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിസ്റ്റ് ബാബുവും ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ. ബാബുവിന് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. തുടർചികിത്സയ്ക്കുവേണ്ടി എറണാകുളത്തേക്കു പോകുകയായിരുന്നു. സംഭവത്തിനുശേഷം ഇരുവരെയും മറ്റൊരു കാറിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















