×

കഴിഞ്ഞു പോയ ആ കോളജ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ ; 25 വർഷങ്ങൾക്ക് ശേഷം ഒരു ഒത്തു ചേരൽ

google news
chengannur engineering college

കൊച്ചി:  ചെങ്ങന്നൂര്‍ എഞ്ചിനീയറിങ് കോളജിലെ 98 ബാച്ചിലെ നൂറോളം വരുന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ 25 വർഷങ്ങൾക്ക് ശേഷം കൊച്ചിയി ലെ മെറീഡിയനില്‍ ഒത്തു ചേര്‍ന്നു.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ യുഎസ്, യൂഎഇ, യുകെ, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, കാനഡ മുതലായ രാജ്യങ്ങളില്‍ നിന്നും പൂര്‍വ്വകാല വിദ്യാര്‍ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തി. 

qwe

മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ സിഇഒ, വൈസ് പ്രസിഡന്റ്, ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, ഐടിയില്‍ സീനിയര്‍ മാനേജ്മന്റ് തസ്തികകള്‍ കൈകാര്യം ചെയ്യുന്നവര്‍, ടോപ് പെര്‍ഫോമിങ് സംരംഭകര്‍ എന്നിങ്ങനെ വ്യത്യസ്ത തുറകളില്‍ വഴിതിരിഞ്ഞൊഴുകിയവരുടെ സംഗമം കൂടി ആയി പരിപാടി മാറി. 

കഴിഞ്ഞു പോയ ആ കോളജ് ജീവിതത്തിലെ നല്ല നിമിഷങ്ങളെ ഓര്‍ത്തെടുക്കാനും പൊട്ടിച്ചിരിക്കാനും നഷ്ടപ്പെട്ട നൊമ്പരങ്ങളെ ഓര്‍ത്തൊന്നു വിതുമ്പാനും സാധിച്ചു എന്ന് സംഘടകരായ മിറാജും രഘുവും, ആസ്മിനും പറഞ്ഞു. എല്ലാ തിരക്കുകളും മറന്നു രണ്ടു ദിവസം ഡാന്‍സും പാട്ടുമായി പഴയ കാല സ്മരണകള്‍ ഓര്‍ത്തെടുത്തു എന്ന് കൊച്ചിയിലെ പ്രമുഖ സംരംഭമായ പൂര്‍ണം ഇന്‍ഫോ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥയായ സംഗീത നായിക് അഭിപ്രായപ്പെട്ടു.

Also read :ഡൽഹി എയിംസിൽ വൻ തീപ്പിടിത്തം; രോ​ഗികളെ ഒഴിപ്പിച്ചു

25 വര്‍ഷങ്ങളായി പല ദേശത്തും പല ഭാഷ സംസാരിക്കുന്നവരുമായി അടുത്തു പരിചയപ്പെട്ടിട്ടും അതിനൊക്കെ എത്രയോ മുകളിലാണ് കോളജിലെ ആ 4 വര്‍ഷമെന്ന ചെറിയ കാലഘട്ടവും ജീവിതാവസാനം വരെ നിലനില്‍ക്കുന്ന ആ ഹൃദയബന്ധവും എന്ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐബിഎസ് സോഫ്റ്റ്വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അശോക് രാജന്‍ പറഞ്ഞു. ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന പല നിമിഷങ്ങളും ഷെയര്‍ ചെയ്യപ്പെടുകയുണ്ടായി എന്ന് യൂഎസ് ബോസ്റ്റണില്‍ ജോലി ചെയ്യുന്ന ജിയോ തോമസ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം