തൃശൂർ: എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോൾ എസി മൊയ്തീൻ വീട്ടിലുണ്ടായിരുന്നു.
ഇഡി ഉദ്യോഗസ്ഥരടങ്ങുന്ന വലിയൊരു സംഘമാണ് പരിശോധന നടത്തുന്നത്. മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.
സായുധ സംഘമായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ഇഡി പരിശോധന മൂന്നുമണിക്കൂറായി നടന്നുകൊണ്ടിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം