തിരുവനന്തപുരം: പേട്ട ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്ത് നിന്ന് രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചു. കുട്ടിയെ കാണാതായിട്ട് എട്ടുമണിക്കൂര്‍ പിന്നിട്ട പശ്ചാത്തലത്തില്‍ കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്തുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഉടനീളം പൊലീസ് അരിച്ചുപെറുക്കുകയാണ്.
മറ്റു ജില്ലകളിലേക്കും അതിര്‍ത്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0471-2743195 എന്ന നമ്പറിലേക്കോ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കോ വിളിച്ച് അറിയിക്കാം. 94979 47107, 94979 60113, 94979 80015, 94979 96988 എന്നി നമ്പറുകളില്‍ വിളിച്ച് വിവരം അറിയിക്കാനുള്ള സംവിധാനവും സജ്ജമാക്കിയതായി കേരള പൊലീസ് അറിയിച്ചു.
Read more :
- ടി.പി ചന്ദ്രശേഖരൻ വധകേസിൽ വിചാരണ കോടതിവിധിക്കെതിരായ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധിപറയും
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് അര്‍ദ്ധരാത്രി 12 മണിയോടെ കാണാതായത്. കാണാതായപ്പോള്‍ കുട്ടി കറുപ്പില്‍ പുള്ളിയുള്ള ടീഷര്‍ട്ടാണ് ധരിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക