തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് അടക്കമുള്ള വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇതുവരെയും ഒരുനേതാക്കളും പ്രതികരിച്ചിരുന്നില്ല. തെറ്റു തിരുത്തൽ നയരേഖയുമായി സിപിഎം മുന്നോട്ട് പോകുമ്പോൾ വിദ്യാർഥി സംഘടന നേതാക്കൾക്ക് വഴിവിട്ട സഹായം പാർട്ടിയിൽ നിന്നും കിട്ടുന്നതടക്കം യോഗത്തിൽ ചർച്ചചെയ്യാനാണ് തീരുമാനം.
എസ്എഫ്ഐയുടെ സംസ്ഥാന സമിതിയും ഇന്ന് ചേരുമെന്നാണ് റിപ്പോർട്ട്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിന് ശേഷം നടക്കുന്ന ആദ്യ യോഗമാണ് ഇത്. യോഗത്തിൽ നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യക്തത വരുന്നതിന് മുൻപ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നിഖിലിനെ ന്യായീകരിച്ചതിൽ കടുത്ത വിമർശനം ഉയരാൻ സാധ്യതയും ഏറെയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം