കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടം സ്വര്‍ണവേട്ട. കീ ചെയിനില്‍ ഒളിപ്പിച്ച് കടത്തിയ 27 സ്വര്‍ണമോതിരവും നാല് സ്വര്‍ണമാലകളും കസ്റ്റംസ് പിടിച്ചെടുത്തു. 33 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ അഞ്ചംഗസംഘമാണ് കസ്റ്റംസിന്റെ പിടിയിലായത്.
കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്. സാദിഖിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. താക്കോല്‍ക്കൂട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 27 സ്വര്‍ണമോതിരവും ചെയിനുകളും. ബാഗേജുകള്‍ക്കുള്ളില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താക്കോല്‍ക്കൂട്ടം പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.
അരക്കിലോയിലോളം തൂക്കം വരുന്നതാണ് പിടികൂടിയ സ്വര്‍ണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം