കണ്ണൂർ: പയ്യന്നൂർ മുൻസിപ്പാലിറ്റിഫസ്റ്റ് ഗ്രേഡ് ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ഓവർസിയർ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കെട്ടിട നിർമ്മാണ അനുമതി നല്‍കുന്നതിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു വിജിലൻസ് ഇയാളെ പിടികൂടിയത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി പയ്യന്നൂരിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ അനുമതിക്കായി ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയത്. തുടർന്ന് പരാതിക്കാരൻ പലപ്രാവശ്യം അനുമതിക്കായി മുൻസിപ്പാലിറ്റിയിൽ അന്വേഷിച്ചു ചെന്നെങ്കിലും ഓവർസിയർ ആയ ബിജു ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഇക്കഴിഞ്ഞ 21-ാം തീയതി പരാതിക്കാരൻ ബിജുവിനെ കണ്ടപ്പോൾ 25,000 രൂപ കൈക്കൂലി നൽകിയാൽ നിർമ്മാണാനുമതി വേഗത്തിൽ നൽകാമെന്നറിയിച്ചു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് കണ്ണൂർ ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കുകയായിരുന്നു.
ഷാരോണ്‍ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൈക്കൂലി വാങ്ങാനായി ഇന്ന് ഉച്ചയ്ക്ക് 1.30 -ഓടെ മുനിസിപ്പാലിറ്റി ഓഫീസിന് പുറത്ത് കാറിൽ കാത്തിരുന്ന ബിജുവിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്.പി യെ കൂടാതെ ഇൻസ്പെക്ടര്‍ അജിത്ത്, സബ് ഇൻസ്പെക്ടര്‍ അശോകൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രവീൺ, നിജേഷ്, ജയശ്രീ എസ്.സി.പി.ഒ മാരായ സുകേഷ്, സജിൻ, വിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം