പാലക്കാട്: കല്യാണത്തിന് വീട് കേറാൻ ചടങ്ങിനിടെ വധൂവരന്മാരുടെ തലകള്‍ കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമീഷന് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കൊല്ലങ്കോട് പൊലീസിന് കമ്മീഷന് നിര്‍ദേശം നല്കി.
Read More: ഡെങ്കിപ്പനി: മലപ്പുറത്ത് അടുത്തമാസം രൂക്ഷമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. പല്ലശന തെക്കുംപുറം വീട്ടില്‍ ചെന്താമരയുടെയും ഗീതയുടെയും മകന് സച്ചിന്റെയും സജിലയുടെയും വിവാഹദിവസം പിന്നിലൂടെയെത്തിയ ഒരാള്‍ വധൂവരന്മാരുടെ തലകള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു.
പിന്നാലെ വധു വേദനകൊണ്ട് തലയില്‍ കൈവെക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഭര്‍തൃഗൃഹത്തില്‍ വധു കരഞ്ഞുകൊണ്ട് പ്രവേശിക്കണം എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ ചടങ്ങെന്നായിരുന്നു വാദം. ഇതിനുശേഷം ഇത്തരം ആചാരം അവസാനിപ്പിക്കണമെന്ന് വധുതന്നെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ അവസാനിക്കണമെന്ന് ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആചാരത്തിനെതിരെ വ്യാപക വിമർശനമാണുയരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം