കളമശ്ശേരി സ്‌ഫോടനക്കേസ്; സ്‌ഫോടനത്തിന് ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലും ഇന്ന് തെളിവെടുപ്പ്; അന്വേഷണം അന്തിമ ഘട്ടത്തിൽ

google news
Crucial evidence was found in Martin's vehicle

chungath new advt


കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ്സില്‍ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയേക്കും. സ്‌ഫോടനത്തിന് ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് തെളിവെടുക്കാനുളളത്. സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. ഡൊമിനിക്കിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വരുകയാണ്. വിവിധയിടങ്ങളിലെ തെളിവെടുപ്പില്‍ പ്രതി തന്നെ പൊലീസിനെ തെളിവുകള്‍ കണ്ടെത്താന്‍ സഹായിച്ചിരുന്നു. പ്രതി ഡൊമനിക്കുമായുള്ള സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂര്‍ത്തികരിച്ചത്.

read also...ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് അപകടം; 40 തൊഴിലാളികൾ 24 മണിക്കൂറായി കുടുങ്ങികിടക്കുന്നു; ഓക്‌സിജനും വെള്ളവും എത്തിച്ച് അധികൃതർ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയില്‍ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നല്‍കിയിരുന്നു. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. നാലു പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു