തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന് എതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
കെസി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാലാൽസംഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി ആരോപിക്കുന്നത്. മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസ തേടേണ്ടി വന്നതായും ഇവര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പരാതിക്കാരി സിബിഐക്ക് തെളിവുകള്‍ കൈമാറിയിരുന്നില്ല. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം