പാലക്കാട്: സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം പഠിക്കാൻ നിയോഗിക്കപ്പെട്ട ഡോ.എം.എ.ഖാദർ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിന്റെ ഡിടിപി ചെലവ് (ടൈപ് ചെയ്ത്, പേജ് സെറ്റ് ചെയ്യുന്നതിനുള്ള ചെലവ്) നാലു ലക്ഷത്തിലേറെ രൂപ. നിയമസഭാ ചോദ്യത്തിന് മന്ത്രി വി.ശിവൻകുട്ടി നൽകിയ ഉത്തരത്തിൽ 4,17,789 രൂപ ഡിടിപി ചെലവ് അനുവദിച്ചതായി വ്യക്തമാക്കുന്നു. 125 പേജുള്ള ഒന്നാം ഭാഗത്തിന്റെയും പുറത്തുവിടാത്ത രണ്ടാം ഭാഗത്തിന്റെയും ഡിടിപി ചെലവാണ് ഇത്രയും തുക. രണ്ടു ഭാഗവും കൂടി 250 പേജെന്ന് കണക്കുകൂട്ടിയാൽ ഒരു പേജിന് സർക്കാർ നൽകിയത് 1671 രൂപ!. പ്രിന്റിങ്ങിന് 72,461 രൂപയും പരിഭാഷയ്ക്ക് 18,000 രൂപയും വേറെയും അനുവദിച്ചു.
ഒരു പേജ് പ്രിന്‍റെടുക്കാൻ ഇത്രയും തുക നൽകിയത് വിദ്യാഭ്യാസ വകുപ്പിന്‍റെ ധൂർത്താണെന്ന് ആരോപിച്ച് വ്യാപകമായ പ്രതിക്ഷേധമാണ് നടക്കുന്നത്. മൂന്നംഗ ഖാദർ കമ്മിറ്റിക്കായി സർക്കാർ ആകെ ചെലവഴിച്ചത് 14,16,814 രൂപയാണ്. ചെയർമാനായ ഡോ. എം.എ.ഖാദർ ഒരു സിറ്റിങ്ങിന് 2000 രൂപ എന്ന കണക്കിൽ 69 സിറ്റിങ്ങിന് 1.38 ലക്ഷം രൂപയും, 67,508 രൂപ യാത്രാബത്തയുമാണ് കൈപ്പറ്റിയത്. ഡോ. സി. രാമകൃഷ്ണൻ 76 സിറ്റിങ്ങിന് 1.52 ലക്ഷം രൂപയും ജി. ജ്യോതിചൂഡൻ 70 സിറ്റിങ്ങിന് 1.40 ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്. റിപ്പോർട്ടിന്‍റെ രണ്ടാം ഭാഗം സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് അടിസ്ഥാനമാക്കി കേരള എഡ്യുക്കേഷൻ റൂൾസിൽ (കെ.ഇ.ആർ) ഭേദഗതി വരുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ