×

സ്ഥാനമൊഴിയാൻ കത്ത് നൽകിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ

google news
biju
 

തിരുവനന്തപുരം: കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി എടുത്തിരിക്കുന്നത്. കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് അവധിയെടുത്തത്. 

ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് അവധി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ആണ് അവധിയെടുക്കുന്നതെന്നാണ് ബിജു പ്രഭാകറിന്റെ വിശദീകരണം. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല.

അവധി കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക് പോകണമെന്നിരിക്കെയാണ് വീണ്ടും അവധിയില്‍ പ്രവേശിച്ചത്.  എംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിയാന്‍  സന്നദ്ധത അറിയിച്ചതായാണ് വിവരം.ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കെഎസ്ആര്‍ടിസിയിലെ നയപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടെ ഗണേഷ്കുമാര്‍ ഏകപക്ഷീയമായ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണവും ഇതിനുപിന്നാലെ ഉയര്‍ന്നു. ഗണേഷ് കുമാര്‍ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ ബിജു പ്രഭാകര്‍ സ്ഥാനമൊഴിയുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇതിനിടെയാണ് സ്ഥാനമൊഴിയാൻ ചീഫ് സെക്രട്ടറിയക്ക് കത്ത് നല്‍കിയത്. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയര്‍ന്നുവന്നിരുന്നു. സ്ഥാനമൊഴിയുന്നത് സംബന്ധിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.


ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഗണേഷ്കുമാര്‍ ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. വാർഷിക കണക്ക് ചോർന്നതിൽ ഗതാഗത മന്ത്രി വിശദീകരണവും തേടിയിരുന്നു. വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും തട്ടിച്ചുനോക്കുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പക്ഷം. ഈ നിലയില്‍ തുടരേണ്ടതില്ലെന്ന അഭിപ്രായം കൂടി പങ്കുവച്ചതോടെ എതിര്‍പ്പും ശക്തമായി. ഈ പശ്ചാത്തലത്തിലാണ് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ബിജു പ്രഭാകര്‍ വിദേശത്തായതിനാല്‍ ജോയിന്‍റ്  എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

Read more: മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍

Read more: തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെ; ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നത്; ഗവര്‍ണര്‍

Read more: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വൻ അഴിമതി; ധവളപത്രം ലോക്സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി

Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു