×

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കെ​പി​സി​സി​യി​ല്‍ വാ​ര്‍ റൂം ​ഒ​രു​ങ്ങി

google news
kpcc
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​മാ​ക്കാ​ന്‍ കെ​പി​സി​സി​യി​ല്‍ വാ​ര്‍ റൂം ​ഒ​രു​ങ്ങി.​ പാ​ര്‍​ട്ടി ഏ​കോ​പ​നം, പാ​ർ​ട്ടി സ​ന്ദേ​ശം പ്ര​വ​ര്‍​ത്ത​ക​രി​ല്‍ എ​ത്തി​ക്കു​ക, മീ​ഡി​യ ഏ​കോ​പ​നം, നി​യ​മ​സ​ഹാ​യ സം​വി​ധാ​നം, പ​രി​ശീ​ല​നം, ന​യ ഗ​വേ​ഷ​ണ വി​ഭാ​ഗം തു​ട​ങ്ങി​യ​വ വാ​ര്‍ റൂ​മി​ന്‍റെ ചു​മ​ത​ല​ക​ളാ​ണ്.

സം​സ്ഥാ​ന​ത്തെ 25177 ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍​ക്കും ബി​എ​ല്‍​എ​മാ​ര്‍​ക്കും വാ​ര്‍ റൂം ​പ​രി​ശീ​ല​നം ന​ല്‍​കും.​വാ​ര്‍ റൂ​മി​ന്‍റെ ചെ​യ​ര്‍​മാ​നാ​യി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം എം.​ലി​ജു​വി​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ നി​യ​മി​ച്ചു.

ജെ​യ്സ​ണ്‍ ജോ​സ​ഫ്, മ​ണ​ക്കാ​ട് സു​രേ​ഷ് എ​ന്നി​വ​രാ​ണ് കോ-​ചെ​യ​ര്‍​മാ​ന്‍​മാ​രാ​ണ്. മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ശ​ശി​കാ​ന്ത് സെ​ന്തി​ലാ​ണ് വാ​ര്‍ റൂ​മി​ന്‍റെ അ​ഖി​ലേ​ന്ത്യാ ചെ​യ​ര്‍​മാ​ന്‍. ദേ​ശീ​യ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ര്‍ റൂ​മി​ന്‍റെ മ​റ്റൊ​രു പ​തി​പ്പാ​ണ് ഇ​വി​ടെ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു.​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Read more...