തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര് റൂം ഒരുങ്ങി. പാര്‍ട്ടി ഏകോപനം, പാർട്ടി സന്ദേശം പ്രവര്‍ത്തകരില്‍ എത്തിക്കുക, മീഡിയ ഏകോപനം, നിയമസഹായ സംവിധാനം, പരിശീലനം, നയ ഗവേഷണ വിഭാഗം തുടങ്ങിയവ വാര് റൂമിന്റെ ചുമതലകളാണ്.
സംസ്ഥാനത്തെ 25177 ബൂത്ത് ഭാരവാഹികള്‍ക്കും ബിഎല്‍എമാര്‍ക്കും വാര് റൂം പരിശീലനം നല്‍കും.വാര് റൂമിന്റെ ചെയര്‍മാനായി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നിയമിച്ചു.
ജെയ്സണ്‍ ജോസഫ്, മണക്കാട് സുരേഷ് എന്നിവരാണ് കോ-ചെയര്മാന്മാരാണ്. മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തിലാണ് വാര് റൂമിന്റെ അഖിലേന്ത്യാ ചെയര്മാന്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര് റൂമിന്റെ മറ്റൊരു പതിപ്പാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് പറഞ്ഞു.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു