തിരുവനന്തപുരം : കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്.
കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസിന്റെ സാന്നിധ്യത്തില്‍ ഡിെൈവഫ്ഐക്കാര് ആക്രമിച്ചതിലും മുഖ്യമന്ത്രിയുടെ ഗണ്മാന് യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലുമാണ് നടപടി.
നവ കേരള സദസിന്റെ സമാപന ദിവസമായ 23ന് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മാര്‍ച്ച് നയിക്കും. എംഎല്‍എ മാരും എംപി മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. അതിനിടെ നവകേരള യാത്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള മര്‍ദനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരന് എം പി രംഗത്ത് വന്നിരുന്നു.
സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനയിലെ മൂര്‍ച്ച ആക്ഷനില്‍ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യും. ജീവന്‍രക്ഷാ പ്രവര്‍ത്തനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തണമെന്നും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ മുരളീധരന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു