കൊച്ചി: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പി എം ആർഷോയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണത്തിന് ഒരുങ്ങുന്നു. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കി. അതേസമയം, മഹാരാജാസ് കോളേജിൽ 11 മണിയോടെ ഗവേണിങ് കൗൺസിൽ ചേരും. ഉദ്യോഗസ്ഥരെക്കൂടി പങ്കെടുപ്പിച്ചാണ് യോഗം സംഘടിപ്പിക്കുന്നത്.
read more: വാഹനമിടിച്ച് തകർത്ത നിലയിൽ എ ഐ ക്യാമറ; വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
പ്രചരിപ്പിക്കപ്പെടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്ന് ആര്‍ഷോ നേരത്തെ വ്യക്തമാക്കിയിരുന്നു. ആർഷോയുടെ വാദം ശരിവച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പലും രംഗത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















