തിരുവനന്തപുരം : മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായതിന് കേസെടുത്തത് പരിശോധനക്ക് വേണ്ടി മാത്രമാണെന്നും കേസുമായി മുന്നോട്ടില്ലെന്നും ഡി.സി.പി: പി വി. അജിത് . കസ്റ്റഡിയിലെടുത്ത ഉപകരണങ്ങൾ ഉടൻ വിട്ടു നൽകും. വി.ഐ. പി കളുടെ പരിപാടിയിൽ മൈക്ക് തകരാറിലാകുന്നത് അപൂർവമാണ്. അട്ടിമറിയില്ലെന്ന് കരുതുന്നു. സാങ്കേതിക തകരാര്‍ ആകാം. ഭാവിയിൽ പ്രശ്നം ആവർത്തിക്കാതിരിക്കാനാണ് പരിശോധനയെന്നും ഡി.സി.പി വിശദീകരിച്ചു.
അതേസമയം മൈക്ക് വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കണമെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് വന്നിരുന്നു. മൈക്ക് ഒന്നാം പ്രതിയെന്നും ആംപ്ലിഫയര്‍ രണ്ടാം പ്രതിയെന്നും പരിഹാസം. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം