തിരുവനന്തപുരം: മില്‍മ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിടപ്പ് രോഗികള്‍ക്കുള്ള പാല്‍ വിതരണം നിര്‍ത്തും.1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാല്‍ വിതരണം അവസാനിപ്പിച്ചത്. മെയ് 22 മുതലുള്ള കുടിശികയാണ് മില്‍മയ്ക്ക് ലഭിക്കാനുള്ളത്. വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല.
മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സയ്ക്കുന്ന രോഗികള്‍ക്കാണ് എല്ലാ ദിവസവും ഒരു നേരം പാല്‍ നല്‍കിയിരുന്നത്. 500 മില്ലി ലിറ്ററിന്റിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്.
മെയ് 22 മുതലുള്ള കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടുള്ളവര്‍ക്ക് 5 തവണ കത്ത് അയച്ചിരുന്നു. കത്തിന് ഒരു പ്രതികരണവും ലഭിച്ചില്ല. തുടര്‍ന്നാണ് നടപടി. നേരത്തെ ബ്രെഡ് വിതരണവും മെഡിക്കല്‍ കോളജില്‍ നടന്നിരുന്നു അതും ഇപ്പോള്‍ ലഭിക്കുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം