തിരുവനന്തപുരം: ജെ.ഡി.എസ് കേരള ഘടകം ബി.ജെ.പിയോടൊപ്പം പോകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബി.ജെ.പിയുടെ നയങ്ങളെ എതിർക്കുന്ന നിലപാട് തുടരുമെന്നും, ദേശീയ നേതൃത്വം ബി.ജെ.പിയോട് സന്ധിചെയ്താൽ കേരള ഘടകം ഒപ്പമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ജോണി ആന്റണിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമകളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇറക്കി
‘ബി.ജെ.പിക്കെതിരായിട്ടാണ് ജെ.ഡി.എസ് മത്സരിച്ചത്. അവരുടെ എല്ലാ നയങ്ങളെയും എതിർത്തുകൊണ്ടാണ് നിൽക്കുന്നത്. ദേശീയ അധ്യക്ഷൻ മറിച്ചൊരു നിലപാട് എടുത്താലും അതിനോട് യോജിക്കാനാകില്ല. ബി.ജെ.പിയുടെ ഏക സിവിൽ കോഡിനെതിരെ ഉൾപ്പെടെ ശക്തമായ നിലപാടാണ് ഞങ്ങൾ കൈക്കൊള്ളുന്നത്. കേരള ഘടകം ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കും’ -മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം ചേരാനുള്ള നീക്കം തുടരുന്നതിനിടെയാണ് കേരള ഘടകം നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി നേതൃത്വവുമായി ചർച്ചകൾക്കായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിലേക്ക് പോയിരിക്കുകയാണ്.
ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ നിലപാടെടുക്കണമെന്നായിരുന്നു കഴിഞ്ഞ മാസം ബംഗളൂരുവിൽ ചേർന്ന ജെ.ഡി-.എസ് ദേശീയ നിർവാഹക സമിതി തീരുമാനം. ദേവഗൗഡ തീരുമാനം പ്രഖ്യാപിച്ചപ്പോൾ കുമാരസ്വാമി അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ, കർണാടകയിലെ സവിശേഷ സാഹചര്യത്തിലാണ് കുമാരസ്വാമിയുടെ മനംമാറ്റം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം