×

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

google news
bffgv
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) ആണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. പണിക്കാരെ വിളിക്കാൻ പോയ അജിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ അയൽവാസിയായ കണ്ടത്തിൽ ജോമോന്‍റെ വീടിന്‍റെ മതിൽ അജി അടക്കമുള്ളവർ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിന് പിന്നാലെ മതിൽ തകർത്ത് മുറ്റത്തെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു.

    കർണാടകയിലെ റോഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്. താന്നിക്കൽ മേഖലയിലാണ് ആനയുടെ സാന്നിധ്യം റോഡിയോ കോളർ സന്ദേശം വഴി ആദ്യം സ്ഥിരീകരിച്ചത്. നിലവിൽ മാനന്തവാടിക്കടുത്ത് ഒണ്ടേങ്ങാടി 54 ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്.

     കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെതോടെ വനപാലകർക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നുണ്ട്. കാട്ടാന മതിൽ തകർക്കുന്നതിന്‍റെയും ആളുകളെ ആക്രമിക്കുന്നതിന്‍റെയും സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read also: എകെ ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യവുമായി അജിത് പവാര്‍ പക്ഷം നേതാവ് എന്‍എ മുഹമ്മദ് കുട്ടി

 വിദേശ സർവകലാശാല വിവാദം; ബജറ്റ്​ ചർച്ചക്കുള്ള മറുപടിയിൽ നിലപാട്​ വ്യക്തമാക്കാൻ സർക്കാർ

വൈദ്യുതി കണക്‌ഷൻ ഫീ 85% വരെ വർധന; ഈ മാസം 8 മുതൽ പ്രാബല്യം

 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻ‌കാർക്കു നൽകാനുള്ള കുടിശിക തുക 4600 കോടി രൂപ

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോട് ബിജെപി കാണിക്കുന്നത് കപടസ്നേഹം: ബിനോയ് വിശ്വം

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ