വോ​ട്ടു​പെ​ട്ടി മാ​ത്ര​മ​ല്ല ബാ​ല​റ്റും കാ​ണാ​താ​യി; പെ​ട്ടി തു​റ​ന്ന നി​ല​യി​ൽ: സബ്കളക്ടറുടെ റിപ്പോർട്ട്

perinthalmanna election dispute-vote box missing
 

മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേബിളിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്ന് സബ്കളക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്പർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികൾ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക്ക് നൽകിയ സബ്കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ബോക്‌സിന്റെ വലിപ്പമടക്കം വിശദമായ റിപ്പോർട്ടാണ് സബ്കളക്ടർ സമർപ്പിച്ചത്.
 
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ ദൃശ്യങ്ങൾ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ഇ​രു​മ്പു പെ​ട്ടി​ക​ളി​ലാ​യാ​ണ് ബാ​ല​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ നി​ന്നാ​ണ് അ​ഞ്ചാം ന​മ്പ​ർ ടേ​ബി​ളി​ലെ ബാ​ല​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത്. മ​റ്റ് രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ട്ര​ഷ​റി ഓ​ഫീ​സി​ലെ ലോ​ക്ക​റി​ല്‍​നി​ന്നു സ്‌​പെ​ഷ​ല്‍ ത​പാ​ല്‍ വോ​ട്ടു​ക​ള​ട​ങ്ങി​യ പെ​ട്ടി കാ​ണാ​താ​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ല​പ്പു​റം സ​ഹ​ക​ര​ണ സം​ഘം ജ​ന​റ​ല്‍ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നു പെ​ട്ടി ക​ണ്ടെ​ത്തി​യ​ത്.
  
സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ഓഫീസുകളിലെ നാലു ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയും, പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെയും ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.
 
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നെ​തി​രാ​യി ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ത്ഥി കെ.​പി.​എം.​മു​സ്ത​ഫ ന​ല്‍​കി​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്‌​പെ​ഷ​ല്‍ ത​പാ​ല്‍​വോ​ട്ട​ട​ങ്ങി​യ ര​ണ്ട് ഇ​രു​മ്പു​പെ​ട്ടി​ക​ളി​ല്‍ ഒ​രെ​ണ്ണം കാ​ണാ​താ​യെ​ന്നു ബോ​ധ്യ​മാ​യ​ത്.

2021 ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം 38 വോ​ട്ടി​നാ​ണ് വി​ജ​യി​ച്ച​ത്. അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി 348 സ്‌​പെ​ഷ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​യി​രു​ന്നി​ല്ല. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് എ​തി​ര്‍ സ്ഥാ​നാ​ര്‍​ത്ഥി കെ.​പി.​എം.​മു​സ്ത​ഫ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.