കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി.തോമസ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി. ഇന്നു രാവിലെയാണു ജെയ്ക് പെരുന്നയില്‍ എത്തിയത്. മന്ത്രി വി.എന്‍.വാസവനും ഒപ്പമുണ്ടായിരുന്നു.
ഇന്നലെയാണു ജെയ്കിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തിനു ശേഷം മണര്‍കാടു ഭാഗത്തെ വിവിധ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി.
read more വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയോടു മികച്ച മത്സരം കാഴ്ചവച്ച ജെയ്ക്കിനെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ ജില്ലാ-സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയാക്കാന്‍ ജെയ്ക്കിനു കഴിഞ്ഞിരുന്നു. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ ജെയ്ക് നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം