തിരുവനന്തപുരം: പുതുവര്‍ഷപുലരിയില്‍ തിരുവനന്തപുരം തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവം മത്സരയോട്ടത്തിനിടെയെന്ന് പൊലീസ്. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ മത്സരയോട്ടത്തെക്കുറിച്ച് വ്യാപക പരാതി ഉയരുന്നതിനിടെയാണ് വീണ്ടും അപകടത്തില്‍ രണ്ട് ജീവൻ പൊലിഞ്ഞത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ കല്ലൂമൂട് പാലത്തില്‍ വച്ച് പരസ്പരം തട്ടിയാണ് അപകടമുണ്ടായത്. പാച്ചല്ലൂര്‍ സ്വദേശി സെയ്ദലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്.
പുതുവത്സരാഘോഷം കഴിഞ്ഞ് തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കള്‍ മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുന്നില്‍ ബൈക്കില്‍ പോയിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യത്തിലാണ് രണ്ട് ബൈക്കുകള്‍ പരസ്പരം തട്ടി സൈഡ് വാളില്‍ ഇടിച്ച് മറിയുന്നതിന്‍റെ ദൃശ്യങ്ങളുള്ളത്. അപകടകരമായ വേഗതയിലാണ് ബൈക്കുകള്‍ സഞ്ചരിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ഇതിനിടെ, പുതുവത്സരാഘോഷത്തിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അപകടങ്ങളുണ്ടായി. കോഴിക്കോട് കടപ്പുറത്തെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാൻ ആണ് ട്രെയിന്‍ തട്ടി മരിച്ചത്. വെളുപ്പിന് ഒരു മണിക്ക് വെള്ളയില്‍ റെയില്‍വേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു ഫര്‍ഹാന്‍. മെയിൻ റോഡുകളില്‍ ബ്ലോക്ക് ആയിരുന്നതിനാല്‍ ഇടവഴിയിലൂടെ പോകവേയാണ് അപകടം.
Read more : മൂന്നാറില്‍ 12വയസ്സുകാരിക്ക് ക്രൂരപീഡനം: പ്രതിക്കായി തിരച്ചിൽ
ഒറ്റപ്പാലം ലക്കിടിയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മുളഞ്ഞൂര്‍ സ്വദേശി അഭിലാഷിനാണ് പരിക്ക് പറ്റിയത്. രാവിലെ 7 മണിയോടെ ലക്കിടി പാതക്കടവിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ ലോറിക്കിടയിലേക്ക് പോയി. വയനാട്ടില്‍ മൂന്ന് ചെറിയ അപകടങ്ങള്‍ ഉണ്ടായി. വയനാട് മീനങ്ങാടി കുട്ടിരായിൻ പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ടു. പിണങ്ങോട് ആറാം മൈല്‍ റോഡില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. മുട്ടില്‍ കുട്ടമംഗലത്ത് മറ്റൊരു കാര്‍ പോസ്റ്റില്‍ ഇടിച്ചു. അപകടങ്ങളില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു