നിപയില്‍ കേരളത്തിന് ആശ്വാസം; 42 സാംപിളുകള്‍ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി; നിപ ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ ശ്രമം; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

google news
veena jeorge.

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിതരുമായി സമ്പര്‍ക്കത്തിലായ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന 23 സാംപിളുകളും നെഗറ്റീവായതില്‍ ഉള്‍പ്പെടുന്നു. നിപ ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താനുള്ള പരിശ്രമം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

enlite ias final advt

ഇതിനായി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കേന്ദ്രസംഘങ്ങള്‍ ഇന്നും പ്രദേശങ്ങളില്‍ പരിശോധന നടത്തും. ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.

read more : നിപാ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന്‌ കോഴിക്കോടെത്തും

ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് എന്‍ഐടിയില്‍ നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ലാസ് തുടരുന്നത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

അവസാന പോസിറ്റീവ് കേസ് മുതല്‍ 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ കാലായളവെന്നും ആകെ 42 ദിവസം ഫീല്‍ഡിലെ ജാഗ്രത തുടരേണ്ടതെന്നും മന്ത്രി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags