കൊല്ലം ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഒന്നിലധികം സ്ത്രീകളുണ്ടെന്നു സൂചന. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടിൽ ‘2 ആന്റിമാർ’ ഉണ്ടായിരുന്നെന്നാണു കുട്ടിയുടെ മൊഴി. സംഭവദിവസം കണ്ണനല്ലൂരിനു സമീപം പുലിയിലയിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീക്ക് ഓയൂർ സംഭവത്തിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ഇവരുടെ രേഖാചിത്രം പൊലീസ് പുറത്തിറക്കി.
ഗവ. വിക്ടോറിയ ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ഇന്നു വീട്ടിലേക്കു വിട്ടേക്കും.മാതാപിതാക്കളും സഹോദരനും കുട്ടിക്കൊപ്പമുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓയൂരിലെ മൊബൈൽ ടവർ പരിധിയിൽ വന്ന പതിനായിരക്കണക്കിനു കോളുകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കളുടേതടക്കം കഴിഞ്ഞ 6 മാസത്തെ കോളുകളാണു പൊലീസ് പരിശോധിക്കുന്നത്. അന്വേഷണത്തിന് ഇരുനൂറോളം പേരുള്ള പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു