തിരുവനന്തപുരം:താലിബാന്‍, ഇസ്‌ലാമിക് സ്റ്റേറ്റ് മോഡൽ വിചാരണയും കൊലപാതകവുമാണു പൂക്കോട് ക്യാംപസില്‍ നടന്നത് സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം നിഷ്പക്ഷമായി പോകുമെന്നു മാതാപിതാക്കളുടെ മുഖത്തു നോക്കി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനാവില്ലെന്നും പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരിച്ച് വി മുരളീധരൻ.
സിദ്ധാർഥന്റെ കൊലപാതകത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കുക എന്ന ആവശ്യമുയർത്തി നെടുമങ്ങാട് നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. മുരളീധരൻ‘‘കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആഡംബര ബസില്‍ യാത്ര ചെയ്ത പിണറായി, നെടുമങ്ങാടു വന്ന് എന്തുകൊണ്ട് സിദ്ധാര്‍ഥന്‍റെ മാതാപിതാക്കളെ കണ്ടില്ല.
എസ്എഫ്ഐയുടെ ക്രിമിനല്‍ സംഘത്തെ രക്ഷപ്പെടുത്താന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്നു പിണറായിക്ക് ബോധ്യമുണ്ട്. മകനു നീതി തേടി അലഞ്ഞ ഈച്ചര വാര്യരെ പോലെ സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശ് നടത്തുന്ന പോരാട്ടത്തിനു പിന്തുണ നൽകും.
Read more ….
- വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
- ക്ഷീര സംഘം സഹകരണ ബിൽ തള്ളി രാഷ്ട്രപതി ദ്രൗപതി മുർമു
- കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാദ്ധ്യായ രാജിവച്ച് ബിജെപിയിലേക്ക്
- മെയ് 10ന് ശേഷം ഇന്ത്യൻ സൈനികർ മാലദ്വീപിലുണ്ടാകില്ല:ചൈനയുമായി സൗജന്യ സൈനിക കരാറിൽ ഒപ്പുവെച്ചു
- ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്
എസ്എഫ്ഐ എന്നാല്‍ ക്രിമിനല്‍ കൂട്ടമാണെന്ന് ഗവര്‍ണര്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ കേരളത്തിനു ബോധ്യമായി. കേരളത്തിലെ ലഹരിമാഫിയയുടെ വിതരണക്കാര്‍ എസ്എഫ്ഐ ആണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുച്ചൂടുംമുടിക്കുന്ന ക്രിമിനല്‍ സംഘത്തിന്‍റെ പേരാണ് എസ്എഫ്ഐ’’– മുരളീധരൻ പറഞ്ഞു.