×

നികുതി വെട്ടിപ്പ് :എം.എം. മണിയുടെ സഹോദരന്റെ സ്ഥാപനത്തിലെ പരിശോധന പൂർത്തിയാക്കി: നിരവധി രേഖകൾ പിടിച്ചെടുത്തു

google news
Zb
അടിമാലി : മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഉടുമ്പൻചോല എംഎൽഎ എം.എം. മണിയുടെ സഹോദരന്‍ ലംബോധരന്‍റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ്ടി വകുപ്പ് നടത്തിവന്ന പരിശോധന പൂര്‍ത്തിയായി. പരിശോധന 11 മണിക്കൂറോളം നീണ്ടു. ഇവിടെനിന്ന് ചില രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. രേഖകൾ പരിശോധിച്ച ശേഷം തുടർനടപടിയുടെ കാര്യം തീരുമാനിക്കുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.
   
അതേസമയം, സ്വാഭാവിക പരിശോധനയാണ് നടന്നതെന്ന് ലംബോധരൻ പ്രതികരിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് ചില രേഖകള്‍ പിടിച്ചെടുത്തത്.
   
   
വിനോദ സഞ്ചാരികൾക്ക് സുഗന്ധവ്യജ്ഞനങ്ങളും ചോക്ലേറ്റും വില്‍പന നടത്തുന്ന അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് സ്ഥാപനത്തിലാണ് പരിശോധന നടന്നത് .പ്രാഥമിക പരിശോധനയിൽ ചില അവ്യക്തതകൾ കണ്ടെത്തിയതിനാൽ ജിഎസ്ടി വകുപ്പ് ലംബോധരനെ വിളിച്ചു വരുത്തിയിരുന്നു. ഇന്നു രാവിലെ പത്തു മണിക്കാണ് പരിശോധന തുടങ്ങിയത്.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു