കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നേരത്തെ ലിജീഷിൻറെ ഹർജി സിംഗിൾ ബെഞ്ചും തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും സിനിമയുടെ നിർമാതാവ് എന്തുകൊണ്ട് ഹർജിയുമായി എത്തിയില്ലെന്നും കോടതി ആരാഞ്ഞു. അവാർഡ് വിവാദത്തിൽ ഇടപെടേണ്ട ആവശ്യകത ഇല്ലെന്നും ഹർജിയിൽ കഴന്പില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
Also read : പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ലിജീഷ് സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് കഴിഞ്ഞദിവസം തളളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിന് അപ്പീൽ സമർപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം